അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്
- വിവിധ കാലാവസ്ഥ കേന്ദ്രങ്ങള്‍ ഇന്നത്തെ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത് ഇങ്ങനെ
- ചക്രവാതചുഴിയുടെ സ്വാധീനം ശക്തമാകുന്നു; കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും
- ചക്രവാതചുഴി കേരളത്തിന് മുകളില്‍: മൂന്നു ദിവസം വ്യാപകമായ മഴ തുടരും
- ശക്തിയാര്‍ജിച്ച് ചക്രവാതചുഴികള്‍; കേരളത്തില്‍ മൂന്ന് ദിവസം കൂടി മഴ, ജാഗ്രത വേണം
സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴ, കാറ്റിനും മിന്നലിനും സാധ്യത, ഉരുൾപൊട്ടൽ മേഖലയിൽ ജാഗ്രതാനിർദേശം
സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴ തുടരും. ഇന്ന് കാസർകോട്,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാതചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. 21 വരെ കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം.