അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ശക്തിയാര്‍ജിച്ച് ചക്രവാതചുഴികള്‍; കേരളത്തില്‍ മൂന്ന് ദിവസം കൂടി മഴ, ജാഗ്രത വേണം
- കേരളത്തിലെ വ്യാപക മഴയ്ക്ക് കാരണം ചക്രവാത ചുഴികള്‍; വരുന്നു മണ്‍സൂണ്‍
- ദുരിതപ്പെയ്ത്ത് തുടരുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഇനി ഞായറാഴ്ചയും ലോട്ടറി: സംസ്ഥാനത്തെ പുതിയ ലോട്ടറിയുടെ പേര് ഫിഫ്റ്റി-ഫിഫ്റ്റി
ചക്രവാതചുഴി കേരളത്തിന് മുകളില്‍: മൂന്നു ദിവസം വ്യാപകമായ മഴ തുടരും
ലക്ഷദ്വീപിനു മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവില്‍ കേരളത്തിനു മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അറബിക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴിയുടെ ഫലമായാണ് തീവ്ര മഴ പെയ്യുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴ പെയ്യുന്നത്.