അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകൾ തുറക്കും
- കാസർകോട് ചെറുവത്തൂരിൽ പരിശോധനയ്ക്കയച്ച 30ൽ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം
- കോണ്‍ഗ്രസിന് വിജയം; നെടുമ്പാശ്ശേരി പഞ്ചായത്തില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു
- യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം മാറ്റിയതുമായ മദ്യവില്പനശാലകള് വീണ്ടും തുറക്കാന്‍ ഉത്തരവ്
- ഇനി ഞായറാഴ്ചയും ലോട്ടറി: സംസ്ഥാനത്തെ പുതിയ ലോട്ടറിയുടെ പേര് ഫിഫ്റ്റി-ഫിഫ്റ്റി
സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്, വടക്കൻ കേരളത്തിൽ റെഡ് അലർട്ട്
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഞായറാഴ്‌ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്ത് എല്ലായിടത്തും മഴ മുന്നറിയിപ്പുണ്ട്. തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിൽ തീവ്രമഴയാണ് പ്രവചിക്കുന്നത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടും തെക്കൻ, മധ്യകേരളത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
നാളെയും വടക്കൻ കേരളത്തിൽ തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അറബികടലിനും കേരളത്തിനും മുകളിൽ നിൽക്കുന്ന ചക്രവാതചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം.