അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടില്‍ നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി
- കനത്ത മഴയില്‍ ഹംപിയിലെ 12 സ്മാരകങ്ങളും വെള്ളത്തില്‍ മുങ്ങി
- മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതിക ശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും
- സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു
- നാലാം ദിവസം സൈന്യം കണ്ടെത്തിയത് ജീവനോടെ നാലുപേരെ
10 ലക്ഷം രൂപ തരാമെന്ന് പറഞ്ഞിട്ടും രാഹുല്‍ഗാന്ധി തുന്നിയ ചെരുപ്പ് വിട്ടുകൊടുത്തില്ലെന്ന് ചെരുപ്പുകുത്തി; ചില്ലിട്ട് സൂക്ഷിക്കും
rahul
10 ലക്ഷം രൂപ തരാമെന്ന് പറഞ്ഞിട്ടും രാഹുല്‍ ഗാന്ധി തുന്നിയ ചെരുപ്പ് വിട്ടുകൊടുത്തില്ലെന്ന് ചെരുപ്പ് കുത്തി. സുല്‍ത്താന്‍ പൂരിലെ വിതായത് നഗറിനടുത്തുള്ള റാം ചേത് എന്ന ചെരുപ്പുകുത്തിയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ തുന്നിയ ചെരുപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കാനാണ് തന്റെ തീരുമാനമെന്ന് റാം ചേത് പറഞ്ഞു. വളരെ അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി തന്റെ ചെറിയ കടയിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനുശേഷം നിരവധി ഉദ്യോഗസ്ഥര്‍ തന്റെ കടയിലേക്ക് എത്താറുണ്ടെന്നും തന്റെ പ്രശ്‌നങ്ങള്‍ തിരക്കാറുണ്ടെന്നും പറയുന്നു.
കഴിഞ്ഞമാസം 26നാണ് രാഹുല്‍ ഗാന്ധി കടയിലെത്തിയത്. രാഹുലിന്റെ സന്ദര്‍ശനത്തോടെ എന്റെ പ്രശസ്തി ഉയര്‍ന്നു. എന്റെ ലോകം പാടെ മാറി. മുമ്പ് എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ എന്റെ കടയില്‍ ആളുകള്‍ വരുന്നുണ്ട്. പലരും എന്നോടൊപ്പം സെല്‍ഫി എടുക്കുന്നുണ്ടെന്നും റാം പറയുന്നു.