അനുബന്ധ വാര്‍ത്തകള്‍
- വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ, ഓപ്പറേഷൻ പണിപാളിയപ്പോൾ നവവധു ജീവനൊടുക്കി
- മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
- കൊച്ചിയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു; ഭാര്യയും മകളും അറസ്റ്റില്‍
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 3377 പേരില്‍ 1742 പേര് രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നു
- പിണങ്ങിയിരുന്ന ഭാര്യയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചു; 26കാരന്റെ ലൈംഗിക അവയവം യുവതി വെട്ടിയെടുത്തു
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വാട്ടേഷന്; പിന്നില്‍ സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന ഭയം
ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വാട്ടേഷന് നല്കിയ യുവതി പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തു. തേനിയിലെ കമ്പത്താണ് സംഭവം. ഉലകത്തേവര്‍ സ്വദേശിയായ ഗൗതമിന്റെ ഭാര്യ ഭുവനേശ്വരിയാണ്(21) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നവംബര്‍ 10നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹം കഴിഞ്ഞ് 28 ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ ഹണിമൂണ്‍ യാത്രയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭുവനേശ്വരി ക്വാട്ടേഷന് നല്‍കിയിരുന്നു.
കായിക രംഗത്ത് പരിശീലനം ലഭിച്ച ഭുവനേശ്വരി സേനയില്‍ ചേരാനുള്ള എഴുത്ത് പരീക്ഷയ്ക്കായി കാത്തിരുന്നപ്പോഴാണ് വിവാഹം നടന്നത്. വിവാഹശേഷം ജോലിക്ക് പോകാന്‍ സാധിക്കില്ലെന്ന തോന്നലാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.