വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ, ഓപ്പറേഷൻ പണിപാളിയപ്പോൾ നവവധു ജീവനൊടുക്കി

തേനി| അഭിറാം മനോഹർ| Last Updated: ബുധന്‍, 15 ഡിസം‌ബര്‍ 2021 (10:15 IST)
തേനി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ ജീവനൊടുക്കി. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കമ്പം സ്വദേശി ഭുവനേശ്വരി(21) ആണ് ഭർത്താവ് ഗൗത(24) കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്.

വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ഭർത്താവ് ഗൗതമിന്റെ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിൽ സംഘത്തെ പിടികൂടിയിരുന്നു. ഇതോടെ താനും പിടിയിലാകുമെന്ന് ഭയന്നാണ് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നവംബർ 10നായിരുന്നു ഗൗതമുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്.

സ്പോർട്സിൽ കമ്പമുണ്ടാ‌യിരുന്ന ഭുവനേശ്വ‌രിക്ക് സ്പോർട്‌സ് പരിശീലനം കഴിഞ്ഞ് സേനയിൽ ചേരാനായിരുന്നു ആഗ്രഹം. ഇതിനുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കവെയായിരുന്നു വീട്ടുകാർ വിവാഹം നടത്തിയത്. തുടർന്ന് ജോലിക്ക് പോകാൻ കഴിയില്ലെന്ന് കരുതിയാണ് സ്പോർട്‌സ് പരിശീലന ക്ലാസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഭുവനേശ്വരി ക്വട്ടേഷൻ നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :