അനുബന്ധ വാര്‍ത്തകള്‍
- 2000 രൂപ നോട്ടുകളൂടെ അച്ചടി നിർത്തി, ഔദ്യോഗികമായി സ്ഥിരീകരിച്ച് റിസർവ് ബാങ്ക്
- 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയതായി ആർബിഐ: മറ്റു നോട്ടുകളുടെ പ്രചാരം വർധിച്ചു
- ബിസിനസുകൾ വലിയ സമ്മർദ്ദം അനുഭവിക്കുന്നു, മോറട്ടോറിയം സ്ഥിരമായ പരിഹാരമല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ
- സ്വർണവായ്പ വിലയുടെ 90% വരെ, റിപ്പോ,റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല
- കൊവിഡ് സൃഷ്ടിച്ചത് 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിസർവ് ബാങ്ക് ഗവർണർ
മോറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിനുള്ള തീരുമാനം നീളുന്നു, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
ബാങ്ക് വായ്‌പകൾക്ക് മോറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിനുള്ള തീരുമാനം നീളുന്നതിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്‌പര്യം മാത്രം കാണുന്നതാവരുത് സർക്കാർ നയങ്ങളെന്ന് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കാൻ കഴിയില്ലെന്ന് ആർബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ദുരന്ത നിവാരണ നിയമ പ്രകാരം സർക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണമാണ് ജനങ്ങൾക്ക് ദുരിതം ഉണ്ടായത്. അതിനാല്‍ തീരുമാനം എടുക്കാതെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.