1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. Probe about human trafficking: jharghand CM

‘മനുഷ്യക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന; ഉന്നതതല അന്വേഷണം നടത്തും‘

മനുഷ്യക്കടത്ത്
കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുപോയ സംഭവം മനുഷ്യക്കടത്താണെന്നും ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സിബിഐ അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  പ്രശ്നത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കരുത്. 
 
പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടത്തോടെ കടത്തുന്നതിന് പിന്നിലെ താല്‍പര്യം എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. അനാഥരല്ലാത്ത കുട്ടികളെ അനാഥാലയത്തിലേക്ക് കൊണ്ടുപോയത് ദു:ഖകരമാണ്. കുട്ടികളെ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവോ എന്ന് പരിശോധിക്കുമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.