1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Preity Zinta returns to India, refuses comment on Ness Wadia

പ്രീതി ഇന്ത്യയിലെത്തി; പൊലീസ് മൊഴി രേഖപ്പെടുത്തും

പ്രീതി സിന്റ
ബോളിവുഡ്‌ നടി പ്രീതി സിന്റ ഇന്ത്യയില്‍ തിരിച്ചെത്തി. മുന്‍ കാമുകനും പ്രമുഖ വ്യവസായിയുമായ നെസ്‌വാഡിയ തന്നെ പീഡിപ്പിച്ചുവെന്ന്‌ പരാതി നല്‍കിയശേഷം പ്രീതി അമേരിക്കയിലേക്ക്‌ പോയിരുന്നു. പ്രീതിയുടെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തും. പ്രീതിയുടെ സൌകര്യം അനുസരിച്ച് അവരുടെ ഫ്ലാറ്റിലെത്തിയാവും പൊലിസ് മൊഴി രേഖപ്പെടുത്തുക. 
 
അതേസമയം മുംബൈ വിമാനത്താവളത്തില്‍ എത്തിയ പ്രീതി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മെയ്‌ 30-ന്‌ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ നെസ്‌ വാഡിയ തന്നെ അപമാനിച്ചെന്നാണ് കേസ്‌.