1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pranab mukherjee in critical condition

പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം

പ്രണബ് മുഖർജി
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആർമീസ് റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചു. പ്രണബ് മുഖർജിയുടെ ശ്വാസകോശത്തിൽ അണുബാധയുണ്ടെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
 
കൊവിഡ് ബാധിതനായ പ്രണബ് മുഖർജിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്. ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൊവിഡ് വ്യാപകമായി പടര്‍ത്തുന്നത് ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യ സംഘടന