അനുബന്ധ വാര്‍ത്തകള്‍
- ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന സ്വരൂപിച്ചത് ഒരുലക്ഷം ഡോളർ
- തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിലെ 21 പേര്‍ക്ക് കൊവിഡ്
- മഴഭീതി നീങ്ങി: കണ്ണൂര്‍ ജില്ലയില്‍ 10000ലേറെ പേര് സ്വന്തം വീടുകളിലേക്ക് മടങ്ങി
- ആദ്യം വിഷം നല്‍കിയത് ചിക്കന്‍കറിയില്‍; ആരോഗ്യപ്രശ്നം ഉണ്ടാകാത്തതിന്റെ കാരണം പഴയ എലിവിഷമാണെന്ന് ഇന്റര്‍നെറ്റില്‍ നിന്നും അറിഞ്ഞു
- പിതാവും സഹോദരിയും വിഷമാണെന്നറിയാതെ ഐസ്ക്രീം കഴിക്കുന്നത് ആല്ബിന് നോക്കി നിന്നു: ഫോണില്‍ കളിക്കരുതെന്ന് ഉപദേശിച്ചതിന് സമാനതകളില്ലാത്ത പ്രതികാരം
കൃഷ്ണമണി ചലിപ്പിച്ചു, പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അതിവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡൽഹി ആർമി ആശുപത്രി. അദ്ദേഹത്തിന്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിയ്ക്കുന്നുണ്ട് എന്നും ചീകിത്സയോട് നേരിയ രീതിയിൽ പ്രതികരിച്ച് തുടങ്ങിയെന്നും ഡൽഹി ആർമി ആശുപത്രി വ്യക്തമാക്കി.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും പ്രണബ് മുഖർജി തുടരുന്നത്. പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും വ്യാജ വാർത്തജളും പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രണബ് മുഖർജിയുടെ മകൻ തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അച്ഛൻ ഇപ്പോഴും ജീവനോടെയുണ്ട് എന്നും വ്യജ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിയ്ക്കരുത് എന്നുമായിരുന്നു മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് അഭിജിത് മുഖർജിയുടെ ട്വീറ്റ്.