അനുബന്ധ വാര്‍ത്തകള്‍
- ട്രംപിന്റെ വാർത്താ സമ്മേളനം നടക്കുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി
- അപകടത്തിന് തൊട്ടുമുൻപും റൺവേ പരിശോധിച്ചു, റൺവേയിലെ വെള്ളമല്ല അപകട കാരണം എന്ന് സാങ്കേതിക വിഭാഗം
- ഇവ ശീലമാക്കിയാൽ ശരീരത്തിന് എപ്പോഴും സുഗന്ധം !
- ഓഫീസിൽ ഒന്നിലും സംതൃപ്തി ലഭിയ്ക്കുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ... !
- മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് കൊവിഡ്
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി: വെന്റിലേറ്ററിൽ
ഡൽഹി: തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡെൽഹിയിലെ ആർമി റിസച്ച് ആൻഡ് റഫറൽ ആശുപത്രിയിൽലാണ് മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ് എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് മുനോടിയായി നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രണബ് മുഖർജി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണം എന്നും പരിശോധനയക്ക് വിധേയരാകണം എന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചിരുന്നു.