അനുബന്ധ വാര്‍ത്തകള്‍
- വാട്ടര്‍ അതോറിറ്റി കാഷ് കൗണ്ടറുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും
- കണ്ടൈൻമെന്റ് സോണുകൾ ഇനി ഇനി വാർഡ് തലത്തിലില്ല, പ്രദേശം എന്ന നിലയിൽ സോണുകൾ
- ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേരുടെ രോഗ ഉറവിടം അവ്യക്തം
- സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൊവിഡ്, 801 പേർക്ക് സമ്പർക്കം വഴി രോഗം
- കൊവിഡ് രൂക്ഷം: മാനന്തവാടി താലൂക്കില്‍ 144
റെയിന്‍കോട്ടാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചു; പച്ചക്കറിക്കടക്കാരന് കൊവിഡ്
പിപിഇ കിറ്റ് റെയിന്‍കോട്ടാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച പച്ചക്കറിക്കടക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലെ നാര്ഖോഡ് പട്ടണത്തിലാണ് സംഭവം. മദ്യപിച്ച് ബോധം കെട്ടുകിടക്കുകയായിരുന്ന കടക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതിനു ശേഷമാണ് ഇയാള്‍ പിപിഇ കിറ്റ് കാണുന്നത്. മഴയത്ത് ഇടാനുള്ള കോട്ടാണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടിക്കുകയായിരുന്നു.
വീട്ടിലെത്തിയ ഇയാള്‍ താന്‍ 1000രൂപയ്ക്ക് വാങ്ങിയ കോട്ടാണെന്നാണ് എല്ലാവരോടും പറഞ്ഞത്. എന്നാല്‍ അയല്‍വാസിക്ക് കാര്യം മനസിലാകുകയും അധികൃതരെ അറിയിക്കുകയുമായിരുന്നു. ആശുപത്രി അധികൃതര്‍ എത്തി ഇയാളില്‍ നിന്ന് കിറ്റ് വാങ്ങി കത്തിച്ചുകളയുകയും ഇയാളുടെ ശ്രവം പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.