തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (18:15 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 801 പേർക്കാണ് ഇന്ന് സമ്പർക്കം വഴി രോഗം ബാധിച്ചത്.ഉറവിടം സ്ഥിരീകരിക്കാത്ത 40 കേസുകളാണ് സംസ്ഥാനത്ത് ഇന്നുള്ളത്.അതേസമയം ഇന്ന് കൊവിഡ് ബാധിച്ച് 2 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.തിരുവനന്തപുരം പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ 58 ആണ് മരിച്ചത്. ഇന്ന് വിദേശത്ത് നിന്ന് വന്ന 55 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 85 പേർക്കും 15 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 205,എറണാകുളം 106, ആലപ്പുഴ 101, തൃശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 19343 സാമ്പിളുകൾ പരിശോധിച്ചു. 145234 പേർ നിരീക്ഷണത്തിലുണ്ട്. 10779 പേർ ആശുപത്രിയിലുണ്ട്. 1115 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ ആകെ 4.29 ലക്ഷം സാമ്പിളുകൾ പരിശോധനക്ക് അയച്ചു.അതേസമയം സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 500 കടന്നു.