1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Trivandrum local news

വാട്ടര്‍ അതോറിറ്റി കാഷ് കൗണ്ടറുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

Trivandrum
ലോക്ക് ഡൗണിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി പി എച്ച് ഡിവിഷന്‍ നോര്‍ത്തിനു കീഴില്‍ നിര്‍ത്തിവച്ചിരുന്ന കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം നാളെ മുതല്‍ പുനരാരംഭിക്കും. വെള്ളക്കരം അടയ്ക്കാന്‍ കൗണ്ടറിലെത്തുന്ന ഉപഭോക്താക്കള്‍ എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ട്.
 
ഓണ്‍ലൈന്‍ വഴി വെള്ളക്കരം അടയ്ക്കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ മാത്രം കാഷ് കൗണ്ടറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ http://epay.kwa.kerala.gov.in  എന്ന വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാം.
അടുത്ത ലേഖനം
കണ്ടൈൻമെന്റ് സോണുകൾ ഇനി ഇനി വാർഡ് തലത്തിലില്ല, പ്രദേശം എന്ന നിലയിൽ സോണുകൾ