അനുബന്ധ വാര്‍ത്തകള്‍
- വയറിളക്കത്തിനു കാരണമാകുന്ന ബാക്ടീരിയയുള്ള ഗംഗാജലം കുടിക്കാന്‍ പറ്റുമെന്ന് യോഗി ആദിത്യനാഥ്
- ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്
- വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം
- ഭര്‍തൃമാതാവിനെ കൊല്ലാന്‍ വിഷം നല്‍കണമെന്ന യുവതിയുടെ അപേക്ഷ കേട്ട് ഞെട്ടി ഡോക്ടര്‍; കേസെടുത്ത് പോലീസ്
- പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നീരസം വ്യക്തമാക്കി തരൂര്‍
ഉയര്‍ത്താന്‍ ശ്രമിച്ചത് 270 കിലോ; ഗോള്‍ഡ് മെഡലിസ്റ്റ് യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം
yeshthika
പരിശീലനത്തിനിടെ 270 കിലോ ഭാരം ഉയര്‍ത്താന്‍ ശ്രമിച്ച ഗോള്‍ഡ് മെഡലിസ്റ്റ് യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാജസ്ഥാനിലെ വിക്കാനിര് ജില്ലയിലായിരുന്നു സംഭവം. ജൂനിയര്‍ നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ വ്യക്തി കൂടിയായിരുന്നു യഷ്തിക ആചാര്യ. 17 വയസായിരുന്നു. 270 കിലോ ഭാരം ട്രെയിനറുടെ സഹായത്തോടെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍നിന്ന് വഴുതിയ റോഡ് കഴുത്തില്‍ അമരുകയായിരുന്നു.
ഭാരം മൂലം കഴുത്ത് ഒടിയുകയായിരുന്നു. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമിതഭാരം കഴുത്തിലേക്ക് വന്നതാണ് കഴുത്തിന് ഗുരുതര പരിക്കേറ്റ് മരണകാരണമായതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ യഷ്തികയുടെ പരിശീലകനും പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്ന ഉടന്‍ യഷ്തികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ യഷ്തികയുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.