പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നീരസം വ്യക്തമാക്കി തരൂര്‍

Shashi Tharoor and Rahul Gandhi
Shashi Tharoor and Rahul Gandhi
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ഫെബ്രുവരി 2025 (17:31 IST)
പാര്‍ട്ടിക്കുള്ളില്‍ താന്‍ നേരിടുന്നത് കടുത്ത അവഗണനയെന്ന് ശശി തരൂര്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. വളഞ്ഞിട്ട് ആക്രമിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന തരത്തിലുള്ള സൂചനയാണ് ശശി തരൂര്‍ സ്വീകരിക്കുന്ന നിലപാട്. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനത്തിലും മോദി നയത്തിലും താന്‍ മുന്‍പോട്ടു വച്ച കാഴ്ചപ്പാടിനെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെറ്റിദ്ധരിച്ച് നടത്തിയ പ്രസ്താവനകള്‍ തരൂരിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.
ശശി തരൂരിനെതിരെ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ഗാന്ധി ഇന്നലെ അദ്ദേഹവുമായി സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിലെയും ലേഖനത്തിലെയും പാര്‍ട്ടി നയം രാഹുല്‍ഗാന്ധി തരൂരിനോട് വിശദീകരിച്ചു.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും നേരിടുന്ന അവഗണന രാഹുലിന്റെ മുന്നില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. തരൂരിന്റെ നീക്കത്തിലെ അപകടം മനസ്സിലാക്കിയാണ് തരൂരുമായി സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :