ബെംഗലൂരുവിലെ ചുംബനസമരത്തിന് പൊലീസ് അനുമതി നിഷേധിച്ചു

ബെംഗളൂരു| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (11:44 IST)
സദാചാര പൊലീസിങ്ങിനെതിരെ ബെംഗളൂരുവില്‍ കിസ്സ് ഓഫ് ലവ് കൂട്ടായ്മ നടത്താനിരുന്ന ചുംബനസമരത്തിന് അനുമതി ലഭിച്ചില്ല. പരസ്യചുംബനം അനുവദിക്കാനാവില്ലെന്ന് കാണിച്ച് പൊലീസാണ് സമരത്തിന് അനുമതി നിഷേധിച്ചത്.
നേരത്തെ സമരത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്റെ മജ്ജുള മാനസ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ആഭ്യന്തരമന്ത്രി കെ ജെ
ജോര്‍ജിനും കത്ത് നല്‍കിയിരുന്നു.

റജിത തനേജയാണ് സമരത്തിന് അനുമതി തേടി പൊലീസിനെ സമീപിച്ചത്. സമര സംഘാടകര്‍ക്ക് സമരത്തില്‍ എത്ര ആളുകള്‍ പങ്കെടുക്കുമെന്നുള്ളതിന് കൃത്യമായി കണക്ക് കാണിക്കാന്‍ സാധിച്ചില്ലെന്നും സമരത്തെത്തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ നടന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചതായും പൊലീസ് അധികൃതര്‍ അറിയിച്ചു.ചുംബന സമരത്തിനെതിരെ ബിജെപി അടക്കമുള്ള പാര്‍ട്ടികളും ശ്രീരാമസേന അടക്കമുള്ള തീവ്ര ഹിന്ദുത്വസംഘടനകളും രംഗത്തെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :