ശാരീരികദൗര്‍ബല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി; പ്രതിക്ക് ജീവപര്യന്തം തടവ്

മാംഗ്ലൂര്‍| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (09:55 IST)
ശാരീരികദൗര്‍ബല്യമുള്ള പെണ്‍കുട്ടിയെ പലതവണ ബലാത്സംഗത്തിനിരയാക്കിയ 50-കാരന് ജീവപര്യന്തം തടവും പിഴയും. കുപ്പേപ്പടവ് കെലിഞ്ചാര്‍ സ്വദേശി സുന്ദരയെയാണ് ജില്ലാ പ്രത്യേക കോടതി ശിക്ഷിച്ചത്.

2013-ലാണ് കേസിനാസ്പദമായ സംഭവം. ശാരീരികമായി ബലഹീനതയുള്ള പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് കേസ്.

പ്രതി ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി എംജി ഉമ പറഞ്ഞു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കേണ്ടിവരും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :