ബംഗളൂരു|
VISHNU.NL|
Last Modified വ്യാഴം, 6 നവംബര്‍ 2014 (15:21 IST)
പ്രേക്ഷകരെ സൃഷ്ടിക്കാനും ടിആര്‍പി റേറ്റ് കൂട്ടാനുള്ള ശ്രമത്തില്‍ ബെംഗളൂരുവിനെ ഒരു റേപ് സിറ്റിയാക്കി മാറ്റുകയാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെജെ ജോര്‍ജിന്റെ ആരോപണം. മാധ്യമങ്ങള്‍ക്കു വേണ്ടത് ഇത്തരം വാര്‍ത്തകള്‍ മാത്രമാണ്. കാരണം അവര്‍ക്കു ടിആര്‍പി റേറ്റ് കൂട്ടണം. നല്ല വാര്‍ത്തകള്‍ കൊടുത്തു നോക്കൂ, എല്ലാം നല്ലതാകും - മന്ത്രി പറഞ്ഞു.
ബംഗളൂരുവിലെ വിവിധ സ്കൂളുകളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയത്. സ്കൂള്‍ പരിസരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കേണ്ടത് സ്കൂള്‍ മാനേജ്മെന്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.