രാജ്യത്ത് ഈ വര്‍ഷം കീഴടങ്ങിയത് 472 മാവോയിസ്റ്റുകള്‍

ന്യുഡല്‍ഹി| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (11:38 IST)
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ വര്‍ഷം കീഴടങ്ങിയത് 472 മാവോയിസ്റ്റുകള്‍. ഏറ്റവും കൂടുതല്‍ മാവോയിസ്റ്റുകള്‍ അറസ്റ്റിലായത് ഛത്തീസ്ഗഡിലാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

247 പേര്‍ ഛത്തീസ്ഗഡില്‍ കീഴടങ്ങി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞവര്‍ഷം ആകെ മൊത്തം 283 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. 2013ല്‍ ഇത് 28 പേരായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :