രാഷ്ടപതി പുസ്തകം രചിക്കുകയാണ്

ന്യൂഡല്‍ഹി| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (08:27 IST)
രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരക്കിലാണ്. തന്റെ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രചനകള്‍ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും 2012ല്‍ രാഷ്ട്രപതി പദത്തിലെത്തിയതിനു ശേഷം പുറത്തിറക്കുന്ന ആദ്യ രചനയ്ക്കായുള്ള തയ്യാറെടുപ്പിലാണദ്ദേഹം. 'ദി ഡ്രമാറ്റിക് ഡെകേഡ്: ദി ഇന്ദിരാ ഇയേഴ്സ്' എന്ന പുസ്തകത്തിന്റെ മൂന്നു പതിപ്പുകളില്‍ ആദ്യത്തേത് അടുത്ത മാസത്തോടെ വിപണിയിലെത്തും.

പാര്‍ലമെന്റ് അംഗം എന്ന നിലയിലും രാജ്യതന്ത്രജ്ഞന്‍ എന്ന നിലയിലുമുള്ള കാഴ്ചപ്പാടില്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ കാലാനുസൃത വിവരണമായാണ് പുസ്തകം വിലയിരുത്തപ്പെടുന്നത്. എഴുപതുകളിലെ രാഷ്ട്രീയ പരിണാമങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്ന പതിപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് വായനക്കാര്‍ കാത്തിരിക്കുന്നത്.

മിഡ്ടേം പോള്‍, ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഒഫ് ഇന്ത്യന്‍ എക്കണോമി, ഒഫ് ദി ട്രാക്ക്,സാഗാ ഒഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ്, ചാലഞ്ജ് ബിഫോര്‍ ദി നേഷന്‍ എന്നിവയാണ് പ്രണബിന്റെ മറ്റു കൃതികള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :