കൂട്ടമാനഭംഗ ശ്രമം: പതിനഞ്ചുകാരിയെ അയല്‍ക്കാര്‍ ചുട്ടുകൊന്നു

കൂട്ടമാനഭംഗ ശ്രമം , പതിനഞ്ചുകാരി , ചുട്ടുകൊന്നു , പൊലീസ്
ബറേലി| jibin| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (11:36 IST)
കൂട്ടമാനഭംഗ ശ്രമം ചെറുത്ത പതിനഞ്ചുകാരിയെ അയല്‍ക്കാര്‍ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശില്‍ ബറേലി ഷാജഹാന്‍പുര്‍ സ്വദേശിനിയെയാണ് ആറ് പേര്‍ അടങ്ങുന്ന യുവാക്കളുടെ സംഘം ചുട്ടുകൊന്നത്.

കഴിഞ്ഞ പതിനേഴാം തിയതി വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പ്രദേശവാസികളായ ആറംഗ യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു. മാനഭംഗശ്രമം ചെറുത്ത പതിനഞ്ചുകാരിയുടെ ദേഹത്ത് യുവാക്കള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം യുവാക്കള്‍ ഓടി രക്ഷപ്പെട്ടിരിന്നു.


ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഞായറാഴ്ച രാത്രി മരിക്കുകയായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമാണ് കുട്ടി. ഇവരുടെ ആശുപത്രി ചെലവ് ജില്ല, പ്രദേശിക ഭരണകൂടമാണ് വഹിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ച സംഘത്തിലെ നാലു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :