സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 7 നവംബര്‍ 2021 (11:48 IST)
ബീഹാറില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് പെട്രോളും ഡീസലും ഉല്‍പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. മുസഫര്‍പുര്‍ ഖറൗന ഗ്രാമത്തിലെ അശുതോഷ് മംഗളത്തിന്റെ നേതൃത്വത്തിലുള്ള യുവ സംരംഭകരാണ് യൂണിറ്റ് തുടങ്ങിയത്. ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റാംസൂരത് റായി നിര്‍വഹിച്ചു.
പ്രതിദിനം 150ലിറ്റര്‍ പെട്രോളും 130ലിറ്റര്‍ ഡീസലുമാണ് ഉല്‍പാദിപ്പിക്കുന്നത്. നഗരസഭയില്‍ നിന്നാണ് ആവശ്യമായ പ്ലാസ്റ്റിക് മാലിന്യം ലഭിക്കുന്നത്. ഇതിനു പകരമായി പെട്രോള്‍ 70രൂപക്ക് നല്‍കുകയും ചെയ്യും. പെട്രോളിന്റെ ഉല്‍പാദനചിലവ് 45 രൂപയെന്നാണ് കണക്ക്.