അരുണാചല്‍പ്രദേശില്‍ 100വീട് അടങ്ങുന്ന ഗ്രാമം നിര്‍മിച്ച് ചൈന; സ്ഥിരീകരിച്ച് സംസ്ഥാനം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (10:45 IST)
അരുണാചല്‍പ്രദേശില്‍ 100വീട് അടങ്ങുന്ന ഗ്രാമം ചൈന നിര്‍മിച്ചത് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അതിര്‍ത്തിക്കുള്ളില്‍ ചൈന 100 വീടുകള്‍ നിര്‍മിച്ചതായി അമേരിക്കയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചത്. നിലവില്‍ വീടുകള്‍ ചൈന സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്ന് അരുണാചല്‍ സര്‍ക്കാര്‍ അറിയിച്ചു.

ഒരുപാട് കാലമായി ഇത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ താവളമാണെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. അപ്പര്‍ സുബന്‍സരി ജില്ലയിലെ അതിര്‍ത്തി പ്രദേശത്താണ് ചൈന ഗ്രാമം നിര്‍മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :