ഇന്നും 'അച്ഛാദിന്‍'; ഇന്ധനവില വീണ്ടും കൂടി

രേണുക വേണു| Last Modified ശനി, 26 മാര്‍ച്ച് 2022 (07:53 IST)

ജനങ്ങളുടെ നടുവൊടിച്ച് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്. നാലു ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് രൂപയ്ക്ക് മുകളിേലക്കാണ് ഉയര്‍ത്തിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 72 പൈസയും ഡീസലിന് 94 രൂപ 81 പൈസയുമായി ഉയര്‍ന്നു. ഏപ്രില്‍ പകുതിയോടെ ഇന്ധനവിലയില്‍ പത്ത് രൂപയോളം വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :