ജോജു വാഹനത്തില്‍ ഇരുന്നത് ഒരു മണിക്കൂര്‍, കാന്‍സര്‍ രോഗിയുടെ അഭ്യര്‍ത്ഥന കേട്ടാണ് സമരക്കാരോട് ദേഷ്യപ്പെട്ടത്: സംവിധായകന്‍ എ.കെ.സാജന്‍

രേണുക വേണു| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (06:58 IST)

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് രംഗത്തെത്തിയത് കാന്‍സര്‍ രോഗിയുടെ അഭ്യര്‍ത്ഥന കേട്ട്. കാന്‍സര്‍ രോഗി വന്ന് പറഞ്ഞപ്പോഴാണ് വാഹനത്തില്‍ നിന്ന് ജോജു ഇറങ്ങിയതെന്ന് ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സംവിധായകന്‍ എ.കെ.സാജന്‍ പറഞ്ഞു.

'ഒരു മണിക്കൂറോളം ജോജു വാഹനത്തില്‍ തന്നെ ഇരുന്നു. വലിയ വണ്ടിയാണ്. എസിയൊക്കെ ഇട്ട് നന്നായി ഇരിക്കാം. തൊട്ടടുത്ത് കിടന്ന ഓട്ടോയില്‍ ഒരു അമ്മ ഉണ്ടായിരുന്നു. അവര്‍ ഒരു കാന്‍സര്‍ രോഗിയാണ്. കീമോ എടുക്കാന്‍ പോവുകയാണെന്ന് ജോജുവിനോട് പറഞ്ഞു. ഇന്നാണ് ഡേറ്റ് കിട്ടിയത്. സമയത്ത് ചെന്നില്ലെങ്കില്‍ അടുത്ത ഡേറ്റ് പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാകും ഇനി കിട്ടുക എന്ന് അവര്‍ പറഞ്ഞു. സാറ് പറഞ്ഞാല്‍ അവര്‍ കേട്ടാലോ, ഒന്ന് പറയുമോ എന്ന് ആ അമ്മ അഭ്യര്‍ഥിച്ചു. ഇതോടെയാണ് ജോജു വാഹനത്തില്‍ നിന്ന് ഇറങ്ങി സംസാരിക്കാന്‍ പോയത്. പക്ഷേ, പ്രവര്‍ത്തകരുടെ തിരിച്ചുള്ള പ്രതികരണം മറിച്ചായിരുന്നു,' സാജന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു സാജന്റെ പ്രതികരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :