ഇരുട്ടടി ! പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധനവ് 138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം

രേണുക വേണു| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (08:04 IST)

രാജ്യത്ത് ഇന്ധനവില കൂട്ടി. 138 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധനവിലയില്‍ മാറ്റം വരുന്നത്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ ഇന്ധനവില വര്‍ധിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ക്രൂഡ് ഓയില്‍ വിലയും ഉയരുകയാണ്. ബാരലിന് 117 രൂപയാണ് ക്രൂഡ് ഓയിലിന് ഇന്നത്തെ വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :