1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. pakistan army kills 27 terrorists

ഖൈബര്‍ പ്രവിശ്യയില്‍ സൈന്യം 27 ഭീകരരെ വധിച്ചു

ഖൈബര്‍ പ്രവിശ്യ
പാക്കിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 27 ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ക്യാപ്റ്റന്‍ അടക്കം അഞ്ചു സൈനികള്‍ കൊല്ലപ്പെട്ടു.  ഭീകരരുടെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സൈനിക ആക്രമണം. 
 
തീവ്രവാദികളും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാതായാണ് റിപ്പോര്‍ട്ടുകള്‍ 
ആക്രമണത്തില്‍ ഭീകരരുടെ നിരവധി ഒളിത്താവളങ്ങള്‍ സൈന്യം തകര്‍ത്തു. കഴിഞ്ഞ കുറച്ചു ദിവസമായി ഗോത്ര മേഖലയിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ശക്തമായ സൈനിക നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.