1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Online Loan App Man Suicide

ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്‌പെടുത്ത 2000 രൂപ തിരിച്ചടയ്ക്കാന്‍ വൈകി; ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതില്‍ മനംനൊന്ത് 25കാരന്‍ ആത്മഹത്യ ചെയ്തു

narendra
narendra
ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതില്‍ മനം 25കാരന്‍ ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു ഇയാളുടെ വിവാഹം. സാമ്പത്തിക പ്രതിസന്ധി മൂലം 2000 രൂപ ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നു. കുറച്ചുദിവസം കാലാവസ്ഥ മോശമായതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് തുക തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല.
 
പിന്നാലെ ആപ്പ് ഏജന്റ്മാര്‍ ഭീഷണിപ്പെടുത്താനും തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങള്‍ ഇവര്‍ നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുകയും ചെയ്തു. പിന്നാലെ സംഭവത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിങ്ങള്‍ക്ക് ഇ-ശ്രാം കാര്‍ഡുണ്ടോ?3000 പ്രതിമാസ ആനുകൂല്യം!