സിനിമയിൽ അഭിനയിക്കാനല്ല എം പിയാക്കിയത്, സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പ്രധാനമന്ത്രി, വഖഫ് വിഷയത്തിൽ ശ്രദ്ധ നൽകാൻ നിർദേശം

അഭിറാം മനോഹർ| Last Modified വെള്ളി, 8 നവം‌ബര്‍ 2024 (12:31 IST)

കേന്ദ്രമന്ത്രിസഭാംഗമായ തൃശൂര്‍ എം പി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരേഷ് ഗോപിയെ ജി 7 ഉച്ചകോടിയിലെ പ്രതിനിധിസംഘത്തില്‍ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിന്റെ മസ്റ്ററിംഗ് ചുമതലയും നല്‍കി. കേരളത്തിലെ വഖഫ് വിഷയത്തില്‍ ശൃദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഡല്‍ഹിയിലേക്ക് വിളിച്ച് വരുത്തിയ ശേഷം സുരേഷ് ഗോപിയെ നേരില്‍ കണ്ടാണ് പ്രധാനമന്ത്രി അധികചുമതലകള്‍ നല്‍കിയത്.

കേന്ദ്രമന്ത്രി പദവിയിലിരിക്കെ സിനിമയില്‍ അഭിനയിക്കുന്നത് വേണ്ടെന്ന്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരിക്കുകയാണ്. സിനിമാ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ കൂട്ടി ഓഫീസായി പ്രവര്‍ത്തിക്കാമെന്ന സുരേഷ് ഗോപിയുടെ നിര്‍ദേശം അമിത് ഷാ ചെവികൊണ്ടില്ല. മുഴുവന്‍ സ്റ്റാഫുകളെ സുരേഷ് ഗോപി ഇനിയും വിനിയോഗിച്ചിട്ടില്ല എന്നത് വീഴ്ചയായാണ് ബിജെപി കേന്ദ്രനേതൃത്വം കാണുന്നത്. ഇതിനെല്ലാം പുറമെ കേന്ദ്രമന്ത്രി പദവി മുഴുവന്‍ സമയ ജോലിയാണ് എന്നതും അതിനുപരിയായി പണം സമ്പാദിക്കുവാന്‍ പാടില്ലെന്ന പെരുമാറ്റ ചട്ടവും സുരേഷ് ഗോപിക്ക് എതിരായി.


എം പിയായി തിരെഞ്ഞെടുക്കപ്പെട്ടിട്ടും മറ്റ് മാര്‍ഗങ്ങളിലൂടെ സുരേഷ് ഗോപി പണം സമ്പാദിക്കുന്നതില്‍ കേരള സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും സുരേഷ് ഗോപി പരിധിവിട്ടെന്ന വിലയിരുത്തലാണുണ്ടായത്. അതിനാല്‍ തന്നെ സൗഹാര്‍ദ്ദപരമായി അല്ലായിരുന്നു അമിത് ഷായും നരേന്ദ്ര മോദിയും അവസാനം നടത്തിയ കൂടിക്കാഴ്ചയില്‍ സുരേഷ് ഗോപി വിഷയത്തീല്‍ നിലപാടെടുത്തത്.


കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഒറ്റക്കൊമ്പന്‍ സിനിമയിലെ കഥാപാത്രത്തിന്റെ പ്രത്യേകതയായ താടി കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒഴിവാക്കിയതെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ...

സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും
സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച പൊതു താല്‍പര്യ ...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് ...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി ...

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ...

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി
ഫേസ്ബുക്കില്‍ എഴുത്തുകാരി കെആര്‍ മീര കോണ്‍ഗ്രസിനെയും ഹിന്ദുമഹാസഭയേയും താരതമ്യം ചെയ്തതില്‍ ...

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 ...

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ
രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ ...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍
അമേരിക്കയില്‍ വീണ്ടും വിമാനാപകടം. ചെറു വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയിലാണ്. ...