ആയുഷ്മാന്‍ ഭാരത് യോജന നടപ്പാക്കുന്നില്ല; ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിര്‍ന്ന പൗരന്മാരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി

Marendra Modi Oath taking Ceremony Live Updates
Marendra Modi 
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (18:01 IST)
ആയുഷ്മാന്‍ ഭാരത് യോജനയില്‍ പങ്കെടുക്കേണ്ടതില്ലെന്ന സര്‍ക്കാരുകളുടെ തീരുമാനത്തില്‍ ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിര്‍ന്ന പൗരന്മാരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെയും പശ്ചിമബംഗാളിലെയും 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു, എനിക്ക് നിങ്ങളെ സേവിക്കാന്‍ കഴിയാത്തതിന് ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു.

എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല, കാരണം ഡല്‍ഹിയിലെ സര്‍ക്കാരും പശ്ചിമ ബംഗാളിലെ സര്‍ക്കാരും അവരുടെ രാഷ്ട്രീയപരമായ കാര്യങ്ങളാല്‍ ആയുഷ്മാന്‍ പദ്ധതിയില്‍ ചേരുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും മോദി പറഞ്ഞു. വരുമാനം കുറഞ്ഞ വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സാണ് ആയുഷ്മാന്‍ ഭാരത് യോജന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :