1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omitron dangerous than omicron

ഓ മിത്രോം ഒമിക്രോണിനേക്കാള്‍ അപകടകാരി: പ്രധാനമന്ത്രിയെ പരിഹസിച്ച് ശശിതരൂര്‍

Shashi Tharoor
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശിതരൂര്‍. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന പ്രസംഗങ്ങളില്‍ മിത്രോം എന്ന് പറയാറുണ്ട്. ഇതിനെയാണ് ശശിതരൂര്‍ പരിഹസിച്ചത്. ധ്രുവീകരണം, വെറുപ്പും മതഭ്രാന്തും പ്രോത്സാഹിപ്പിക്കല്‍, ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ അനന്തരഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വേരിയന്റിന് തീവ്രത കുറഞ്ഞ വകഭേദങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശശിതരൂര്‍ ഇക്കാര്യം പറഞ്ഞത്. 
 
അതേസമയം രാജ്യത്തെ കൊവിഡ് സാഹചര്യത്തെ ചെറുതാക്കികാണിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊവിഡ് കാലത്തും നേട്ടം കൊയ്‌ത് സിയാൽ: രാജ്യാന്തര ‌യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്