സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 ജനുവരി 2022 (18:27 IST)
രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം നിരീക്ഷണത്തില്‍ ഇരുന്നാല്‍ മതിയെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊതുജനങ്ങള്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ആശുപത്രികളില്‍ പോകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ രണ്ടാം ഡോസ് 84 ശതമാനത്തിലേറെ പേര്‍ക്ക് കൊടുത്തതായും ബൂസ്റ്റര്‍ ഡോസ് 505291 പേര്‍ക്ക് നല്‍കിയതായും പറഞ്ഞു.