സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 ജനുവരി 2022 (08:32 IST)
രാജ്യത്തെ 407 ജില്ലകളില്‍ ടിപിആര്‍ ഗുരുതരമെന്ന് കേന്ദ്രം. ഈ ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിനും മുകളിലാണ്. അതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി. ദക്ഷിണേന്ത്യയിലെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. ഇതില്‍ വാക്‌സിനേഷന്‍ നിരക്കും ചര്‍ച്ചയാകും.
അതേസമയം രാജ്യത്ത് വ്യാപിക്കുന്ന കൊവിഡ് കേസുകളില്‍ കൂടുതലും ഒമിക്രോണ്‍ ബിഎ.2 വകഭേദമാണെന്ന് എന്‍സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരണപ്പെട്ടത് 573 പേരാണ്.