അഭിറാം മനോഹർ|
Last Modified ചൊവ്വ, 5 ജനുവരി 2021 (14:19 IST)
യുപിഎസ്‌സി പരീക്ഷയിൽ ആദ്യശ്രമത്തിൽ തന്നെ ഉന്നതവിജയം കരസ്ഥമാക്കി ലോക്‌സഭാ സ്പീക്കർ ഓം ബിർലയുടെ മകൾ അഞ്ജലി ബിർല. 2019ൽ നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ റിസർവ് ലിസ്റ്റിലായിരുന്നു അഞ്ജലി. ഇന്ത്യൻ അഡ്‌മിനിസ്ട്രേഷൻ സർവീസിലേക്കാണ് അഞ്ജലി യോഗ്യത നേടിയത്.
കോട്ടയിലെ സോഫിയ സ്കൂളിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ജലി ഡൽഹിയിലെ രാംജാസ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിലാണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് യുപിഎസ്‌സി പരീക്ഷകൾക്കായി തയ്യാറെടുപ്പിലായിരുന്നു.
2019ലെ സ്ഇവിൽ സർവീസ് പരീക്ഷാഫലങ്ങൾ 2020 ഓഗസ്റ്റ് 4നാണ് പ്രഖ്യാപിച്ചിരുന്നത്. 927 ഒഴിവുകൾ ഉണ്ടായിരുന്നെങ്കിലും പരീക്ഷയിൽ 829 പേരെയാണ് വിവിധ തസ്‌തികകളിൽ നിയമിച്ചത്. ലിസ്റ്റിൽ ഉണ്ടായിരുന്ന 89 പേരാണ് ഇപ്പോൾ ബാക്കിയുള്ള തസ്‌തികകളിൽ നിയമിക്കപ്പെട്ടിരിക്കുന്നത്.