പ്രവാസികളുടെ വോട്ടവകാശം യാഥാർഥ്യമാകുന്നു, ഇ-തപാൽ വോട്ടിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ജനുവരി 2021 (12:51 IST)
പ്രവാസികൾക്ക് ഇ-തപാൽ വോട്ട് ഏർപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം അനുമതി നൽകി. തീരുമാനം നടപ്പിലാക്കുന്നതിന്റെ മുന്നെ പ്രവാസി സംഘടനകളും രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്താൻ വിദേശകാര്യമന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ നിർദേശിച്ചു.

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിദേശകാര്യമന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന് അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ പ്രവാസികളുടെ നീണ്ടകാലത്തെ ആവശ്യമാണ് യാഥാർഥ്യത്തോട് അടുക്കുന്നത്.

നിലവിൽ ഇ- താപാൽ വോട്ട് സംവിധാനം പ്രതിരോധ സേന ഉൾപ്പടെ വിവിധ സർക്കാർ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് അനുവദിച്ചിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :