സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാതീയ്യതി പ്രഖ്യാപിച്ചു

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified വെള്ളി, 5 ജൂണ്‍ 2020 (16:35 IST)
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾക്കുള്ള പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ഒക്ടോബര്‍ നാലിനാണ് പരീക്ഷ. മെയിൻ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും.

ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസസ് പ്രിലിമിനറി പരീക്ഷയും ഇതേ ദിവസം നടക്കും. 2021 ഫെബ്രുവരി 28-നാകും മെയിന്‍സ് പരീക്ഷ. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുക,മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. ഹാൾ ടിക്കറ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.രീക്ഷാ കേന്ദ്രം, സമയം സംബന്ധിക്കുന്ന വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :