അഭിമാന നിമിഷം: ഡിഎസ്‌പി ആയ മകൾക്ക് സല്യൂട്ട് നൽകുന്ന പോലീസുദ്യോഗസ്ഥനായ പിതാവ്, വൈറലായി ചിത്രം

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ജനുവരി 2021 (13:59 IST)
ഏതൊരു രക്ഷിതാവിന്റെയും സ്വപ്‌നമായിരിക്കും മക്കൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് സാക്ഷിയാവുക എന്നത്. മകളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്ന പിതാവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ആന്ധ്രാപ്രദേശ് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഡിഎസ്‌പിയായ മകളെ സല്യൂട്ട് ചെയ്യുന്ന സർക്കിൾ ഇൻസ്പെക്‌ടറായ അച്ഛന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഇൻസ്പെക്‌ടറായ അച്ഛൻ ശ്യാം സുന്ദർ ഗുണ്ടൂർ ജില്ലയിലെ ഡിഎസ്‌പി കൂടിയായ മകളായ ജെസ്സി പ്രശാന്തിയെ സല്യൂട്ട് ചെയ്യുന്നതാണ് ചിത്രം. ഒരു പിതാവിന്റെ വാത്സല്യവും അഭിമാനവും ഒരേസമയം നമുക്ക് ആ അച്ഛന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാനാവും.

തിരുപതിയിൽ ജനുവരി 4 മുതൽ 7 വരെ നടക്കുന്ന ആന്ധ്രാപോലീസ്ന്റെ ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ജോലിയിൽ ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :