സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം

ഡൽഹി| അഭിറാം മനോഹർ| Last Modified ശനി, 4 ജൂലൈ 2020 (15:07 IST)
ഡൽഹി: ഒക്‌ടോബർ നാലിന് നടക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അവസരം.ജൂലായ് ഏഴുമുതൽ 13-ന് വൈകീട്ട് ആറുവരെയും 20 മുതൽ 24-ന് വൈകീട്ട് ആറുവരെയും upsconline.nic.in വഴി പരീക്ഷാകേന്ദ്രം മാറ്റാൻ സാധിക്കും. പ്രിലിമിനറി പരീക്ഷകൾക്ക് പുറമെ സിവിൽ സർവീസസ്, ഫോറസ്റ്റ് സർവീസസ് മെയിൻ പരീക്ഷയ്ക്കുള്ള കേന്ദ്രവും മാറ്റാമെന്ന് യു.പി.എസ്.സി. പ്രസ്താവനയിൽ അറിയിച്ചു.

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കും പരീക്ഷകേന്ദ്രങ്ങൾ ലഭിക്കുക. അപേക്ഷൾ ഓഗസ്റ്റ് ഒന്നുമുതൽ എട്ടുവരെ പിൻവലിക്കാം.ഒരിക്കൽ പിൻവലിച്ചാൽ പരീക്ഷാകേന്ദ്രമാറ്റം പിന്നീട് പരിഗണിക്കില്ല.ന്രത്തെ മെയ് 31ന്ന നന്റ്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :