അനുവാദമില്ലാതെ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് 70കാരനെ അടിച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (13:37 IST)
അനുവാദമില്ലാതെ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് 70കാരനെ അടിച്ചുകൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ സാലെപൂര്‍ ഗ്രാമത്തിലാണ് സംഭവം. അനുവാദമില്ലാതെ വെള്ളം കുടിച്ചതിന് പൈപ്പിന്റെ ഉടമ വൃദ്ധനെ മര്‍ദ്ദിക്കുകയായിരുന്നു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടയാളുടെ മകന്‍ രമേശ് സൈനിയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ പിതാവ് പശുക്കള്‍ക്ക് പുല്ലുവെട്ടാന്‍ പോയതായിരുന്നു. വെള്ളം ദാഹിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചത്.-സൈനി പറയുന്നു. സംഭവത്തില്‍ പൈപ്പിന്റെ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :