ഭീഷണി സന്ദേശങ്ങള്‍: നടന്‍ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടറിന് സുരക്ഷ ഏര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (12:16 IST)
ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതിനെ തുടര്‍ന്ന് നടന്‍ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടറിന് സുരക്ഷ ഏര്‍പ്പെടുത്തി. വിക്രം ആശുപത്രിയിലെ ഹൃദ്രോഹ വിദഗ്ധന്‍ ഡോക്ടര്‍ രമണ റാവുവിനാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇദ്ദേഹത്തിന് നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നത്. സിനിമാ ലോകത്തെ ഞെട്ടിച്ച് കഴിഞ്ഞ ഒക്ടോബര്‍ 29നാണ് പുനീത് രാജ്കുമാര്‍ വിടവാങ്ങിയത്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീത് മരിച്ചത്. ഇതിനോടകം പത്തുപേരാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ മരണപ്പെട്ടത്. ഇതില്‍ ഏഴുപേര്‍ ആത്മഹത്യ ചെയ്തതായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :