ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (13:01 IST)
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്. നാസയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രഗ്രഹണം മൂന്നുമണിക്കൂര്‍ 28 മിനിറ്റ് 23 സെക്കന്റ് സമയത്ത് മാത്രമായിരിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് ചന്ദ്രഗ്രഹണം ഇന്ത്യയില്‍ പൂര്‍ണരീതിയില്‍ കാണാന്‍ സാധിക്കുന്നത്. അസം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലാകും ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുന്നത്. ചന്ദ്രന്റെ 97 ശതമാനവും ഭൂമി മറയ്ക്കുകയും സൂര്യപ്രകാശം ഇല്ലാതാകുകയും ചെയ്യും. ഇതോടെ ചന്ദ്രന് ചുവന്ന നിറം കൈവരും.

2001നും 2100നുമിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമായിരിക്കും ഇതെന്നാണ് നാസ പറയുന്നത്. വടക്കേ അമേരിക്കയില്‍ ദൃശ്യം പൂര്‍ണമായും കാണാന്‍ സാധിക്കുമെന്നും നാസ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :