അനുബന്ധ വാര്‍ത്തകള്‍
- IND Vs NZ: മത്സരത്തിനിടെ അനിഷ്ടസംഭവങ്ങള്‍ നടക്കുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം
- ഫൈനലിലേക്ക് ഒരു ജയം അകലെ; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഇന്ന്, ടോസ് നിര്‍ണായകം
- ODI World Cup 2023: ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങളും സമയക്രമവും
- ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് കൂറ്റന്‍ സ്കോര്‍, പാക്കിസ്ഥാന്റെ സെമി സാധ്യത അസ്തമിച്ചു
- ODI World Cup 2023: ബംഗ്ലാദേശിനെ തകര്‍ത്ത് ആസ്ട്രേലിയ, മിച്ചല്‍ മാര്‍ഷ് അടിച്ചുകൂട്ടിയത് 177 റണ്‍സ്
IND Vs NZ: വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ടോ
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടുന്ന സെമിഫൈനലാണ് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. കഴിഞ്ഞ ലോകകപ്പ് സെമിയിലും ഇന്ത്യയും ന്യൂസിലാന്റും ഏറ്റുമുട്ടിയിരുന്നു. ന്യൂസിലാന്റ് വിജയിച്ചു. അതില്‍ മഴ ഒരു പങ്കുവഹിച്ചെന്നാണ് ആരാധകരുടെ വാദം. ഇത്തവണയും മഴ പെയ്യുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ന് മഴയ്ക്കുള്ള സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ചൂട് കാലാവസ്ഥ തന്നെയാണ്.
കളി തുടങ്ങുമ്പോള്‍ താപനില 36 ഡിഗ്രി സെല്‍ഷ്യല്‍സിലെത്തും. പിന്നീട് ഇത് 30ആകും. അതേസമയം വായുവിന്റെ ഗുണനിലവാരം മോശമാണ്. എന്നാല്‍ മൂടല്‍ മഞ്ഞ് ഉണ്ടായിരിക്കില്ല.