ഫൈനലിലേക്ക് ഒരു ജയം അകലെ; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഇന്ന്, ടോസ് നിര്‍ണായകം

രേണുക വേണു| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (08:22 IST)

ഏകദിന ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

ലീഗ് ഘട്ടത്തിലെ എല്ലാ കളികളും ജയിച്ചാണ് ഇന്ത്യ സെമിയില്‍ എത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡ് ആകട്ടെ ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരോട് തോല്‍വി വഴങ്ങിയിരുന്നു. 2019 ലെ ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്‍ഡ് ആയിരുന്നു. അന്ന് ഇന്ത്യയെ കിവീസ് തോല്‍പ്പിച്ചു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് അതീവ നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്യുകയാണ് ഇവിടെ ഏതൊരു ടീമിനും നല്ലത്. വാങ്കഡെയില്‍ ഈ ലോകകപ്പിലെ ഒന്നാം ഇന്നിങ്‌സ് ശരാശരി 357 ആണ്. രണ്ടാം ഇന്നിങ്‌സില്‍ ആദ്യ 15 ഓവറുകള്‍ പിടിച്ചുനില്‍ക്കുകയെന്നത് ബാറ്റര്‍മാര്‍ക്ക് അഗ്നിപരീക്ഷയാണ്. അതുകൊണ്ട് തന്നെ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :