1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. No talks with BJP on Cabinet expansion: Uddhav Thackeray

കേന്ദ്രമന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ല; കാബിനറ്റ് പദവിക്കായി കാലു പിടിക്കില്ലെന്നും ഉദ്ധവ് താക്കറെ

കേന്ദ്രമന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ല; കാബിനറ്റ് പദവിക്കായി കാലു പിടിക്കില്ലെന്നും ഉദ്ധവ് താക്കറെ

കേന്ദ്രമന്ത്രിസഭ
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബി ജെ പിയുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. കേന്ദ്രമന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടായിരുന്നു ഉദ്ധവിന്റെ പ്രസ്താവന. കാബിനറ്റ് പദവിക്കായി ആരുടെയും കാലു പിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
സ്വയം ബഹുമാനവും അന്തസുമുള്ള പാര്‍ട്ടിയാണ് ശിവസേനയെന്നും ഒന്നിനു വേണ്ടിയും ആരുടെയും കാലു പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് ബി ജെ പിയുമായി യാതൊരുവിധത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും കാബിനറ്റിലെ സീറ്റെന്നത് രണ്ടാമത്തെ പ്രശ്നം മാത്രമാണെന്നും ഉദ്ധവ് പറഞ്ഞു.
 
ശിവസേനയില്‍ നിന്ന് അനന്ത് ഗീതെ മാത്രമാണ് കാബിനറ്റ് മന്ത്രിയായി സഭയിലുള്ളത്.
About Writer
JOYS JOY
അടുത്ത ലേഖനം
ക്രിസ്ത്യാനികളുടെ പള്ളിക്കോടതികൾ നടപ്പാക്കുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ല: സുപ്രീംകോടതി