1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. newdelhi, CRPF, India

രാജ്യത്ത് മാവോയിസ്റ്റ് വേട്ടയ്ക്കായി ഇനി വനിതാ സി ആര്‍ പി എഫുകാരും

ഇന്ത്യയില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടയ്ക്കായി ഇനി മുതല്‍ വനിതാ സി ആര്‍ പി എഫുകാരും ഉണ്ടാകും

ന്യൂഡല്‍ഹി
ഇന്ത്യയില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടയ്ക്കായി ഇനി മുതല്‍ വനിതാ സി ആര്‍ പി എഫുകാരും ഉണ്ടാകും. 
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിനായി 560  വനിതാ സി ആര്‍ പി എഫുകാരുടെ പരിശീലനം അജ്മീറിലെ ട്രെയിനിങ്ങ് സെന്ററില്‍ പൂര്‍ത്തിയായി.
 
ഇത്തരത്തിലുള്ള ഒരു ദൗത്യത്തിലേക്ക് ആദ്യമായാണ് രാജ്യത്ത് വനിതകളെ നിയമിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മാവോയിസ്റ്റുകളെ നേരിടാന്‍ വേണ്ടിയാണ് ഇവര്‍ക്ക്‌ പരിശീലനം നല്‍കിയത്.
 
പരിശീലനം പൂര്‍ത്തിയാക്കിയ വനിത സി ആര്‍ പി എഫുകാരെ പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് 100 പേരടങ്ങുന്ന സംഘമായിട്ടാണ് നിയോഗിക്കുകയെന്ന് സി ആര്‍ പി എഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗാപ്രസാദ് അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്
അടുത്ത ലേഖനം
ഗ്യാസ് ടാങ്കര്‍ അപകടം : എഴുപത്തിമൂന്ന് മരണം, അന്‍പതിലേറെ പേര്‍ക്ക് ഗുരുതര പരുക്ക്, മരണസംഖ്യ ഇനിയും ഉയരുമെന്ന് സൂചന