1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nationwide strike march 28,29

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ, അവശ്യ സർവീസുകളെ ഒഴിവാക്കും

Nationwide strike march 28
തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ തൊഴിലാളിസംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ നിന്ന് പാൽ,പത്രം,ആശുപത്രി,ആംബുലൻസ്,കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.
 
മാര്‍ച്ച് 27-ന് രാത്രി 12 മുതല്‍ 29-ന് രാത്രി 12 വരെ 48 മണിക്കൂറാണ് പണിമുടക്ക്. വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം മോട്ടോർ മേഖലയിലെ തൊഴിലാ‌ളികളും പണിമുടക്കുന്നതിനാൽ കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികൾ ആവശ്യപ്പെട്ടു.
 
അതേസമയം 28, 29 തീയതികളിലെ പൊതുപണിമുടക്ക് കണക്കിലെടുത്ത് അവശ്യസര്‍വീസുകള്‍ അയക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പോലീസ് സഹായത്തോടെ ജീവനക്കാരുടെ ലഭ്യത, യാത്രക്കാരുടെ ആവശ്യകത എന്നിവ കണക്കിലെടുത്ത് കെഎസ്ആർടി‌സി സർവീസ് നടത്തും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തട്ടുകടയിൽ തർക്കം, പിന്നാലെ കാറിൽ തോക്കുമായെത്തി സംഘം, തുരുതുരാ വെടിവെപ്പ്