1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Naseeruddin Shah Film Ill

താന്‍ 'ഒനോമറ്റോമാനിയ ' എന്ന രോഗത്തിന്റെ പീഡകള്‍ അനുഭവിക്കുന്നതായി നടന്‍ നസീറുദ്ദീന്‍ ഷാ

Naseeruddin Shah
താന്‍ 'ഒനോമറ്റോമാനിയ ' എന്ന രോഗത്തിന്റെ പീഡകള്‍ അനുഭവിക്കുന്നതായി നടന്‍ നസീറുദ്ദീന്‍ ഷാ. യുട്യൂബ് ചാനലായ ചലച്ചിത്ര ടാക്‌സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു വാക്കോ വാക്യമോ കാരണമില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഒനോമറ്റോമാനിയ. ഇത് മാറ്റാന്‍ ശ്രമിച്ചാലും സാധിക്കാത്ത രോഗാവസ്ഥയാണെന്നും ഇത് തമാശയല്ലെന്നും മെഡിക്കല്‍ കണ്ടീഷനാണെന്നും അദ്ദേഹം പറഞ്ഞു. 
 
താന്‍ ഉറങ്ങുമ്പോള്‍ പോലും ഇങ്ങനെ വാക്കുകള്‍ ഒരുകാരണവും ഇല്ലാതെ പറയുകയാണ്. വിശ്രമിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍ പ്രൈമിലൂടെ പുറത്തുവന്ന ഗെഹ്‌റായിയാന്‍ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചിരിക്കുന്നത്. ദീപിക പദുക്കോണിന്റെ പിതാവിന്റെ വേഷത്തിലാണ് എത്തിയത്. 
അടുത്ത ലേഖനം
സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ് റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു