1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Narendra Modi

പ്രധാനമന്ത്രിയെ കാണാൻ സമയം അനുവദിച്ചില്ല; യാത്രക്കാരുണ്ടായിരുന്ന ബസ്സിന് യുവതി പെട്രോളൊഴിച്ച് തീകൊളുത്തി

വാർത്ത
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ സമയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യുവതി യാത്രക്കാരുണ്ടായിരുന്ന ബസ്സിനു പെട്രോളൊഴിച്ച് തീയിട്ടു. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസ്സിനാണ് വന്ദന രഘുവാരി എന്ന യുവതി തീയിട്ടത്. ബസ് പൂർണമായും കത്തി നശിച്ചു.
 
യാത്രക്കാർ ബസ്സിൽ നിന്നും ഇറങ്ങി ഓടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഉത്തർപ്രദേശ് സംസ്ഥാനം വിഭജിച്ച് പൂർവാഞ്ചൽ സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിക്കനാണ് വന്ദന രഘുവാരി പ്രധാനമന്ത്രിയെ കാണാനായി സമയം തേടിയത്. ഇത് നിരസിച്ചതോടെ ഇവർ ബസ്സീന് തീയിട്ട് പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. 
അടുത്ത ലേഖനം
ഇന്ത്യയിൽ ഇൻഷൂറൻസ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി ആമസോൺ